മുഖ്യമന്ത്രിയുടെ പദ്ധതികള്‍ വിലകുറഞ്ഞത്: മുരളി
തിരുവനന്തപുരം: സ്വാതന്ത്യ്ര ദിനത്തില്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച പദ്ധതികള്‍ വില കുറഞ്ഞതാണെന്ന് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
സ്കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ മുട്ട നല്‍കുമെന്ന് പ്രഖ്യാപിക്കുന്നതിന് പകരം ആദ്യം നല്ല ഉച്ചകഞ്ഞി കൊടുക്കുകയാണ് വേണ്ടതെന്ന് മുരളി പറഞ്ഞു. ദളിത് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മുരളീധരന്‍.
സ്കൂള്‍ കുട്ടികള്‍ക്ക് എ.കെ.ആന്റണിയുടെ കാലത്ത് പ്രഖ്യാപിച്ച മൃഗീയ പാലും പൈശാചിക ഷെയ്ക് ഹാന്‍ഡും പദ്ധതി എവിടെ എത്തിയെന്ന് മുരളി ചോദിച്ചു. പാലു കൊടുത്തവര്‍ക്ക് കാശ് നല്‍കിയില്ല. മില്‍മ ഇപ്പോള്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.
പുഴുത്ത് നാറിയ അരിയാണ് ഉച്ച കഞ്ഞിക്ക് നല്‍കുന്നത്. ഇവര്‍ക്ക് പോഷകാഹാരത്തിനായി മുട്ട നല്‍കുമെന്ന് പറയുന്നത് തട്ടിപ്പാണ്. മുഖ്യമന്ത്രിയുടെ ഇത്തരം വിലകുറഞ്ഞ പ്രഖ്യാപനങ്ങള്‍ പാവപ്പെട്ടവരെ വഞ്ചിക്കാനാണ്. അഴിമതിയുടെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ വളരുതെന്നതെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications