കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി ധവളപത്രം വേണം: പി.സി.തോമസ്

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാര്‍ സുനാമി ഫണ്ട് വേണ്ടരീതിയില്‍ ഉപയോഗിച്ചില്ലെന്ന് പി.സി തോമസ് എംപി ആരോപിച്ചു. ആഗസ്ത് 16 ചൊവ്വാഴ്ച കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ സുനാമി ഫണ്ടിലേക്ക് 46 കോടി ലഭിച്ചെങ്കിലും ഒരു വീടുപോലും സുനാമി ബാധിത പ്രദേശങ്ങളില്‍ നിര്‍മിച്ചിട്ടില്ല. സുനാമി ഫണ്ടായി ലഭിച്ച തുകയുടെ വിശദാംശങ്ങളും ഇതുവരെ ചെലവായ തുകയെ സംബന്ധിച്ച വിവരങ്ങളും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. പ്രകൃതിദുരന്ത സഹായമായി കേന്ദ്രത്തില്‍ നിന്നും സര്‍ക്കാരിന് ലഭിച്ച ഫണ്ടിന്റെ കണക്കുകളും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

സുനാമി ഫണ്ടിനെ സംബന്ധിച്ചും പ്രകൃതിദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ വേണ്ടിവന്ന തുകയെ സംബന്ധിച്ചും സര്‍ക്കാര്‍ ധവളപത്രങ്ങളിറക്കണം.

പ്രൊഫഷണല്‍ പഠനത്തിന് ഉദാരമായി വായ്പ നല്‍കാന്‍ കേന്ദ്രധനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അനുകൂലനിലപാടല്ല ദേശസാല്‍കൃതബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആരെങ്കിലുമായും സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പി.സി തോമസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X