കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദീതീരഫണ്ട് ഉപയോഗപ്പെടുത്തിയില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നദീതീര സംരക്ഷണ ഫണ്ട് സംസ്ഥാനം ഉപയോഗപ്പെടുത്തിയില്ലെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്.

1998ല്‍ രൂപീകരിച്ച നദീതീര സംരക്ഷണ ഫണ്ടില്‍ 2003 അവസാനം വരെ 38.58 കോടി രൂപ ലഭിച്ചിട്ടുണ്ട്. ജില്ലാകളക്ടര്‍മാര്‍ സ്വരൂപിച്ച ഈ തുക ട്രഷറിയിയാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ ഫണ്ടില്‍ നിന്നും 93 ലക്ഷം രൂപ മാത്രമാണ് കളക്ടര്‍മാര്‍ ചിലവഴിച്ചിരിക്കുന്നത്. അതും ഇന്ധനസംബന്ധിയായ ആവശ്യങ്ങള്‍ക്കും മറ്റും വേണ്ടി മാത്രം. ബാക്കിയുള്ള 37.65 കോടി രൂപയും ട്രഷറിയില്‍ തന്നെ കിടക്കുകയാണ്.

ഖനനം കൊണ്ടും മറ്റും നശിക്കുന്ന നദീതീരങ്ങളെ സംരക്ഷിക്കാന്‍ 1998ലാണ് നദീതീര സംരക്ഷണ ഫണ്ട് രൂപീകരിച്ചത്. ഇതോടനുബന്ധിച്ച് സംസ്ഥാനം 2001ല്‍ നദീതീര സംരക്ഷണ, മണല്‍വാരല്‍ നിയന്ത്രണ നിയമുണ്ടാക്കുകയും 2002ല്‍ ഈ നിയമപ്രകാരമുളള ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഈ നിയമപ്രകരാം ജില്ലാ കളക്ടര്‍മാര്‍ക്കാണ് ഫണ്ടുകള്‍ സ്വീകരിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനുമുള്ള അധികാരം. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ച ശേഷം വിദഗ്ധരടങ്ങിയ ഒരു ജില്ലാകമ്മറ്റി രൂപീകരിക്കേണ്ടതാണ്.

ഫണ്ട് ലഭ്യമായിരുന്നിട്ടും ജില്ലാകമ്മറ്റികള്‍ രൂപീകരിച്ചില്ലെന്നും പദ്ധതി നടപ്പാക്കിയില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സമയബന്ധിതമായി ഫണ്ടുകള്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരും പരാജയപ്പെട്ടു. ഫണ്ടുകള്‍ ഉപയോഗിക്കാത്തതിന് സിഎജി 2004 ഏപ്രിലില്‍ വിശദീകരണം തേടിയെങ്കിലും സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X