ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പസഫിക് തീരപ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിച്ചര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ആഗസ്ത് 16 ചൊവ്വാഴ്ചയുണ്ടായത്.
തീരദേശ നഗരമായ സെന്‍ഡായിയില്‍ ഒരു ഇന്‍ഡോര്‍ പൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഭൂചലനത്തെ തുടര്‍ന്ന് ടോക്കിയോയിലെ ഹാനെഡ വിമാനത്താവളത്തില്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. വടക്കന്‍ ജപ്പാനിലെ ബുള്ളറ്റ് തീവണ്ടി സര്‍വീസ് നിര്‍ത്തിവച്ചു.
പ്രാദേശിക സമയം രാവിലെ 11.46 (ഇന്ത്യന്‍ സമയം രാവിലെ 8.26) ഓടെയാണ് ഭൂചലനമുണ്ടായത്. ടോക്കിയോയുടെ 302 കിലോമീറ്റര്‍ വടക്കായാണ് ഭൂചലനമുണ്ടായത്.
ചൊവ്വാഴ്ച രാവിലെ റിച്ചര്‍ സ്കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനം ജപ്പാന്റെ വടക്കന്‍ ദ്വീപായ ഹൊക്കായിഡോയില്‍ അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications