ജപ്പാന്‍ തീരത്ത് സുനാമി
ടോക്കിയോ: ആഗസ്ത് 16 ചൊവ്വാഴ്ച രാവിലെ ശക്തമായ ഭൂചലമുണ്ടായ ജപ്പാനിലെ പസഫിക് തീരത്ത് ചെറിയ തോതില്‍ സുനാമിയുണ്ടായി. സുനാമി കൂടുതല്‍ ശക്തമാവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.
ടോക്കിയോയുടെ 350 കിലോമീറ്റര്‍ വടക്കുള്ള അയുകവ പട്ടണത്തിലാണ് സുനാമി തിരകള്‍ പ്രത്യക്ഷപ്പെട്ടത്. റിച്ചര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു ശേഷം 18 മിനുട്ട് കഴിഞ്ഞാണ് ചെറിയ തോതില്‍ സുനാമിയുണ്ടായത്.
വലിയ തിരകള്‍ കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. തീരദേശത്തിന് അടുത്തേക്ക് ജനങ്ങള്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications