കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ഉടന്‍ തിരഞ്ഞെടുപ്പില്ല: ആന്റണി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ജനതാദള്‍ എസും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായഭിന്നതയുടെ പേരില്‍ കര്‍ണാടകത്തില്‍ നേരത്തെ തിരഞ്ഞെടുപ്പു നടത്താനുള്ള സാധ്യത സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതലയുള്ള എഐസിസി നേതാവ് എ.കെ ആന്റണി തള്ളി.

തുടര്‍ച്ചയായുളള തിരഞ്ഞെടുപ്പുകള്‍ സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അഭിപ്രായമെന്ന് വാര്‍ത്താലേഖകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ താഴെയിറക്കുന്ന ഒരു പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. തുടര്‍ച്ചയായുള്ള തിരഞ്ഞെടുപ്പുകള്‍ സംസ്ഥാനത്തിനു തന്നെ ദോഷം ചെയ്യും. സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനു പരിഹാരം കാണാന്‍ കോണ്‍ഗ്രസ് തയ്യാറാണ്.

ഈ സര്‍ക്കാര്‍ നല്ല രീതിയില്‍ ഭരിക്കണമെന്നും കാലാവധി പൂര്‍ത്തിയാക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. അധികാരത്തിനു വേണ്ടി മത്സരിച്ച രണ്ടുരാഷ്ട്രീയപാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ചില കല്ലുകടികളുണ്ടാകുന്നത് സാധാരണമാണ്. കൂട്ടുകക്ഷി സര്‍ക്കാര്‍ കൂട്ടുകക്ഷിധര്‍മം പാലിക്കണം.

പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകള്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നതിനെപ്പറ്റി അടുത്ത മാസം ചേരുന്ന പാര്‍ട്ടി യോഗം വിലയിരുത്തുമെന്നും ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X