Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍മപദ്ധതിയെപ്പറ്റി മുഖ്യമന്ത്രി രാഷ്ട്രപതിയുമായി ചര്‍ച്ച നടത്തി

ദില്ലി: പത്തിന കര്‍മപദ്ധതി നടപ്പാക്കാനുളള സംസ്ഥാനസര്‍ക്കാര്‍ കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികളെപ്പറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെ ധരിപ്പിച്ചു. തന്റെ മൂന്നുദിവസം നീണ്ട ദില്ലി സന്ദര്‍ശനത്തിനിടെയാണ് മുഖ്യമന്ത്രി രാഷ്ട്രപതിയെ കണ്ടത്.

കേരളവികസനത്തിനുള്ള താല്‍പര്യം കൊണ്ടാണ് രാഷ്ട്രപതി പത്തിന വികസന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതെന്ന് രാഷ്ട്രപതിയെ കണ്ട ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കാനുള്ള നടപടികളില്‍ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. വരുന്ന ഡിസംബറില്‍ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ നിയമസഭയെ അഭിസംബോധന ചെയ്യവെയാണ് സംസ്ഥാനവികസനത്തിനായി പത്തിന കര്‍മപദ്ധതി രാഷ്ട്രപതി മുന്നോട്ടുവച്ചത്. ടൂറിസം, ജനപാത, ഐടി, ബയോടെക്നോളജി, എന്‍ആര്‍ഐ വ്യവസായ വിഭാഗം, ആരോഗ്യപരിപാലനം തുടങ്ങിയ നിര്‍ദേശങ്ങള്‍ രാഷ്ട്രപതിയുടെ പത്തിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+