സ്വാശ്രയപ്രശ്നം: അതോറിറ്റി സ്ഥാപിക്കണമെന്ന് ഇടതുപക്ഷം
ദില്ലി: വിദ്യാഭ്യാസ മേഖലയ്ക്കു മേല്‍ സാമൂഹിക നിയന്ത്രണം ഉറപ്പുവരുത്തുന്നതിന് സംവിധാനം കൊണ്ടുവരുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് ഇടതുപാര്‍ട്ടികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഇതിനായി നിയമനിര്‍മാണം നടത്തണോ, ഭരണഘടന ഭേദഗതി ചെയ്യണോയെന്ന കാര്യം അടുത്ത പാര്‍ലമെന്റ് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാനും പറഞ്ഞു. ഇക്കാര്യം ആഗസ്ത് 27ന് ചേരുന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സാമൂഹിക നിയന്ത്രണം എന്നതുകൊണ്ട് സര്‍ക്കാര്‍ നിയന്ത്രണമല്ല ഉദ്ദേശിക്കുന്നതെന്നും യുജിസി പോലുള്ള അതോറിറ്റി രൂപവത്കരിക്കേണ്ടതുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ക്കും സമാനമായ അതോറിറ്റികള്‍ രൂപീകരിക്കാം.
ഫീസ് ഘടന, പ്രവേശന നയം, വിവിധ വിഭാഗങ്ങള്‍ക്കുള്ള സീറ്റ് സംവരണം, കോഴ്സിന്റെ ഉള്ളടക്കം എന്നിവ ഉള്‍പ്പെട്ട വിവിധ വിഷയങ്ങളില്‍ അത്തരമൊരു അതോറിറ്റിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താവുന്ന സംവിധാനമുണ്ടാവണം.












Click it and Unblock the Notifications