Get Updates
Get notified of breaking news, exclusive insights, and must-see stories!

നക്സലുകളെ നിരോധിക്കാന്‍ കേന്ദ്ര അനുമതി

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മാവോയിസ്റ് സംഘടനകള്‍ക്ക് വീണ്ടും നിരോധനമേര്‍പ്പെടുത്തുന്നതിന് കേന്ദ്രം പച്ചക്കൊടി കാട്ടി. ഇതുസംബന്ധിച്ച കേന്ദ്രനിലപാട് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഢിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്വാതന്ത്യ്രദിനത്തില്‍ ഒരു എംഎല്‍എ അടക്കം ഒന്‍പതു പേരെ നക്സലുകള്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് നക്സല്‍ സംഘടനകള്‍ക്ക് വീണ്ടും നിരോധനമേര്‍പ്പെടുത്തുന്നതിന് ആന്ധ്രാസര്‍ക്കാര്‍ നീക്കം നടത്തുന്നത്. നിരോധനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിസഭായോഗം മുഖ്യമന്ത്രി രാജശേഖര റെഡ്ഢിയെ ചുമതലപ്പെടുത്തിയിരുന്നു.

രാജശേഖര റെഡ്ഢിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെയാണ് നേരത്തെ നക്സലുകള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചത്. എന്നാല്‍ അക്രമം ശക്തമായ സാഹചര്യത്തില്‍ വീണ്ടും വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

1992ലാണ് ആന്ധ്രയില്‍ ആദ്യമായി നക്സല്‍ സംഘടനകളെ നിരോധിക്കുന്നത്. 1995ല്‍ അക്രമം നടത്തില്ലെന്ന ഉറപ്പിന്മേല്‍ ചില ഇളവുകള്‍ അനുവദിച്ചെങ്കിലും ഒരു വര്‍ഷം കഴിഞ്ഞ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ വീണ്ടും നക്സലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+