പാര്‍ലമെന്റ് സമ്മേളനം കഴിയും വരെ പെട്രോള്‍ വില ഉയര്‍ത്തില്ല
ദില്ലി: നടപ്പ് പാര്‍ലമെന്റ് സമ്മേളനം കഴിയും വരെ പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്താന്‍ സാധ്യതയില്ല.
അടുത്തയാഴ്ച കഴിയുന്നതു വരെ പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനമെടുത്തേക്കില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ആഗസ്ത് 26നാണ് പാര്‍ലമെന്റ് സമ്മേളനം സമാപിക്കുന്നത്.
അസംസ്കൃത എണ്ണയുടെ ആഗോള വില ഉയരുന്നതിനെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്കു പിടിച്ചുനില്‍ക്കാനാവാത്തതിനെ തുടര്‍ന്നാണ് പെട്രോളിയം മന്ത്രാലയം വില വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയോട് നിര്‍ദേശിച്ചത്.












Click it and Unblock the Notifications