ലോറിയും മാരുതിവാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കരുനാഗപ്പള്ളി: ഇടപ്പള്ളിക്കോട്ടക്കു സമീപം ആഗസ്ത് 17 ബുധനാഴ്ച രാവിലെ ലോറിയും മാരുതിവാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
വാന്‍ യാത്രക്കാരനായ മലപ്പുറം സ്വദേശി കോയാക്കുട്ടിയാണ് മരിച്ചത്. വാന്‍ ഡ്രൈവര്‍ മലപ്പുറം കൂളമണ്ണം പാറാപുറത്തു വീട്ടില്‍ അബ്ദുള്‍ അസീസ്, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശികളായ ബദറുദീന്‍, ഭാര്യ നാദിറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ അഞ്ചുമാസം പ്രായമായ മകള്‍ നിഷിത അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
മലപ്പുറത്തു നിന്നും കണ്ണല്ലൂരിലേക്കു വരുന്ന വഴിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കൊരുത്തുകിടക്കുകയായിരുന്ന ലോറിയും വാനും ഫയര്‍ഫോഴ്സുകാരെത്തിയാണ് എടുത്തുമാററിയത്.
പരിക്കേറ്റവരെ കരുനാഗപ്പള്ളി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications