കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയപ്രശ്നം: സര്‍വകക്ഷിയോഗം ചര്‍ച്ച ചെയ്യും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച സുപ്രിം കോടതിയുടെ വിധിയെക്കുറിച്ച് ആഗസ്ത് 24ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സുനാമി ഫണ്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്തിരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ സ്വാശ്രയ പ്രശ്നത്തിലെ പ്രതിപക്ഷകക്ഷികളുടെ നിലപാടിനെ കുറിച്ച് ആരായും. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതെക്കുറിച്ച് മന്ത്രിസഭയില്‍ വിശദമായ ചര്‍ച്ച നടത്തും. സ്വാശ്രയകോളജ് സംബന്ധിച്ച കോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗസ്ത് 27ന് കേന്ദ്രം വിദ്യാഭ്യാസമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കേരളവും ഇതില്‍ പങ്കെടുക്കും.

സ്വാശ്രയകോളജുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X