ചൈതന്യയാത്ര യുഡിഎഫ് അനുകൂലതരംഗമുണ്ടാക്കി: ചെന്നിത്തല
കൊച്ചി: കെപിസിസിയുടെ ചൈതന്യയാത്ര സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ടാക്കിയതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍ഗോഡു മുതല്‍ യാത്ര കടന്നുപോയ ഏഴു ജില്ലകളിലും വലിയ തോതിലുള്ള ജനപിന്തുണയാണ് ചൈതന്യയാത്രക്കു ലഭിച്ചത്. ഇത് സംസ്ഥാനത്ത് യുഡിഎഫ് അനുകൂല സാഹചര്യം വളരുന്നുവെന്നതിന് തെളിവാണ്.
ആഗസ്ത് 27ന് യാത്രയുടെ സമാപനം കുറിച്ച് തിരുവനന്തപുരത്തു നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. സംസ്ഥാന വികസനത്തിനുള്ള പുതിയ പദ്ധതി ആ അവസരത്തില്‍ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ച സുപ്രിം കോടതി വിധി മറികടക്കുന്നതിന് എത്രയും പെട്ടെന്ന് കേന്ദ്രം ഇടപെടണം. ഇക്കാര്യം കേരളം പോലുള്ള സംസ്ഥാനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെടുകയാണെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കും.
മൂവാറ്റുപുഴയില്‍ മുസ്ലിം ലീഗ് പതാക ദേശീയ പതാകയുടെ മുകളില്‍ കെട്ടിയത് ഒറ്റപ്പെട്ട സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications