സഭാതര്‍ക്കം: ആഗസ്ത് 28ന് വീണ്ടും ചര്‍ച്ച
കൊച്ചി: സഭാതര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി ആഗസ്ത് 28ന് കൊച്ചിയില്‍ വീണ്ടും ചര്‍ച്ച നടത്തും.
ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ആഗസ്ത് 15 തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ഇരുവിഭാഗവും തമ്മില്‍ ഒത്തുതീര്‍പ്പു ധാരണയിലെത്തുന്നതില്‍ പരാജയപ്പെട്ടു. ആലുവയിലെ തൃക്കുന്നത്തു സെമിനാരിയിലും അടുത്തുള്ള സെന്റ് മേരിസ് പള്ളിയിലും പ്രവേശിക്കാന്‍ ആരെ അനുവദിക്കുമെന്ന കാര്യത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിഞ്ഞില്ല.
സഭാതര്‍ക്കം പരിഹരിക്കാനായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയില്‍ തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍, ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍, പൊതുമരാമത്തുമന്ത്രി എം.കെ.മുനീര്‍ എന്നിവരാണ് അംഗങ്ങള്‍.












Click it and Unblock the Notifications