ക്ഷീരകര്‍ഷകര്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കായി ഒരു ക്ഷേമനിധി ഏര്‍പ്പെടുത്തുമെന്നും ഇതിനായി നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിനു ശേഷം അറിയിച്ചു.
ക്ഷീര സഹകരണ സംഘങ്ങളില്‍ രജിസ്റര്‍ ചെയ്ത 65 വയസ് കഴിഞ്ഞ ക്ഷീരകര്‍ഷകര്‍ക്ക് 250 രൂപ മാസം തോറും പെന്‍ഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്ഷീര സഹകരണ പ്രസ്ഥാനത്തില്‍ 10 വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കായിരിക്കും പെന്‍ഷന്‍ ആനൂകൂല്യം ലഭിക്കുന്നത്.
250 കോടി രൂപയുടെ പൊതുമരാമത്ത് ജോലികള്‍ക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications