തിരഞ്ഞെടുപ്പ്: ബ്ലോക്ക് വിഭജനപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: 153 ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭജനം സംബന്ധിച്ച അന്തിമ പട്ടിക തിരഞ്ഞെടുപ്പുകമ്മീഷന്‍ ആഗസ്ത് 17 ബുധനാഴ്ച പ്രസിദ്ധീകരിക്കും. സമയക്കുറവു മൂലം സാധാരണ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കമ്മീഷന്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞടുപ്പ് കൃത്യസമയത്തു തന്നെ നടത്തണമെന്ന് പ്രതിപക്ഷമുള്‍പ്പെടെയുളള വിവിധ രാഷ്ട്രീയകക്ഷികള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതെത്തുടര്‍ന്ന് സപ്തംബറില്‍ തന്നെ തിരഞ്ഞെടുപ്പു നടത്താന്‍ മുഖമന്ത്രിയും തിരഞ്ഞെടുപ്പു കമ്മീഷണറുമായി നടത്തിയ യോഗത്തില്‍ തീരുമാനമായിരുന്നു. സെപ്റ്റംബര്‍ 27ന് പഞ്ചായത്ത് തതിരഞ്ഞെടുപ്പു നടത്താനാണ് ഇപ്പോഴത്തെ ധാരണ.












Click it and Unblock the Notifications