പതാക വിവാദം: അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചി: മൂവാറ്റുപുഴയില്‍ സ്വാതന്ത്യ്രദിനത്തില്‍ ദേശീയ പതാക മുസ്ലിം ലീഗ് പതാകയുടെ കീഴെ കെട്ടിയ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷ് ഉത്തരവിട്ടു.
മൂവാറ്റുപുഴ ഡിവൈഎസ്പി സി.എ.ഡൊമിനിക്കിനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. 1972ലെ ഇന്ത്യന്‍ പതാക നിയമ പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ആര്‍ഡിഒ എം.ഐ.ഫ്രാന്‍സിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രഥാമദൃഷ്ട്യാ ലീഗ് ഓഫീസിന് മുന്നില്‍ പാര്‍ട്ടി പതാകയുടെ കീഴെയായി ദേശീയ പതാക കെട്ടിയതായി കണ്ടെത്തിയതായി പറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ആര്‍ഡിഒ റിപ്പോര്‍ട്ട് നല്‍കിയത്.
ഒന്നോ രണ്ടോ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്നും അവരെ തിരിച്ചറിയാനുള്ള ശ്രമം നടന്നുവരികയാണെന്നും കളക്ടര്‍ പറഞ്ഞു.
അതേ സമയം യാദൃശ്ചികമായാണ് ദേശീയ പതാക പാര്‍ട്ടി പതാകയുടെ കീഴെ കെട്ടിയതെന്ന് മൂവാറ്റുപുഴയിലെ ലീഗ് വൃത്തങ്ങള്‍ പറഞ്ഞു. വൈകുന്നേരം നാല് മണിയോടെയാണ് ഇക്കാര്യം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്.












Click it and Unblock the Notifications