കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫുമായി ധാരണയുണ്ടാക്കും: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തൃശൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി ധാരണയുണ്ടാക്കുമെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. ആഗസ്ത് 17 ബുധനാഴ്ച തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാരണ സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫുമായി ധാരണയുണ്ടാകും. ഇതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുരളീധരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എല്‍ഡിഎഫുമായുള്ളത് തിരഞ്ഞെടുപ്പു ധാരണയോ രാഷ്ട്രീയധാരണയോയെന്ന കാര്യത്തില്‍ പിന്നീടേ തീരുമാനമുണ്ടാവുകയുള്ളൂ. ഇടതുമുന്നണയുമായി താഴേത്തട്ടുവരെ സഹകരിക്കും. അതേ സമയം എല്‍ഡിഎഫില്‍ ഘടകകക്ഷിയായാവില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എല്‍ഡിഎഫിന് അയോഗ്യതയോ മഹിമയോ ഇല്ലെന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമായി കൈകോര്‍ക്കുമെന്നും കരുണാകരന്‍ പറഞ്ഞു.

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍സിഐ തിരഞ്ഞെടുപ്പിനെ നേരിടുക. വര്‍ഗീയ ശക്തികളുമായി കൈകോര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X