കെസി(ജെ)-എന്‍സിഐ ലയനസമ്മേളനം ആഗസ്ത് 21ന്
കോട്ടയം:കേരളാ കോണ്‍ഗ്രസ് (ജേക്കബ്)-എന്‍സിഐ ഔദ്യോഗിക ലയനം ആഗസ്ത് 21നു നടക്കുമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഗസ്ത് 21നു നടക്കുന്ന ലയനസമ്മേളനം കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. ടി.എം ജേക്കബ്ബ് അധ്യക്ഷത വഹിക്കും. കെ.മുരളീധരന്‍ സ്വാഗതപ്രസംഗം നടത്തും.
പാര്‍ട്ടി ലയനത്തോടെ ടി.എം ജേക്കബ്ബ് നിയമസഭയിലെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവും ജോണി നെല്ലൂര്‍ ഉപനേതാവുമാകും. എല്ലാ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാക്കള്‍ക്കും എന്‍സിഐയുടെ വിവിധ കമ്മറ്റികളില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കും. ലയനത്തോടെ കെസിജെയുടെ കോട്ടയത്തെ സംസ്ഥാനകമ്മറ്റി ഓഫീസുകളടക്കമുളള എല്ലാ ഓഫീസുകളും എന്‍സിഐ ഓഫീസുകളാകുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.












Click it and Unblock the Notifications