കുണ്ടറയില്‍ വന്‍ തീവണ്ടിയപകടം ഒഴിവായി
കൊല്ലം: കൊല്ലം ചെങ്കോട്ട റൂട്ടില്‍ ആഗസ്ത് 17 ബുധനാഴ്ച രാവിലെ വലിയൊരു തീവണ്ടിയപകടം ഒഴിവായി. ഒരേ പാളത്തില്‍ നേര്‍ക്കു നേരെ ഇരു ദിശകളില്‍ നിന്നുമായി രണ്ട് തീവണ്ടികള്‍ ഓടിയെത്തിയതാണ് അപകടസാധ്യത സൃഷ്ടിച്ചത്. ഡ്രൈവര്‍മാരുടെ മനസാന്നിദ്ധ്യം മൂലം തീവണ്ടികള്‍ കൂട്ടിമുട്ടാതെ വലിയ അപകടം ഒഴിവായി.
ബുധനാഴ്ച രാവിലെ ഒന്‍പതരയ്ക്ക് കൊല്ലത്തിനും കൊട്ടാരക്കരയ്ക്കുമിടയ്ക്ക് കുണ്ടറയ്ക്കടുത്താണ് സംഭവം നടന്നത്. കൊല്ലത്തു നിന്നും തിരുനെല്‍വേലിയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയും ചെങ്കോട്ടയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന പാസഞ്ചര്‍ തീവണ്ടിയുമാണ് ഒരേ പാളത്തില്‍ മുഖാമുഖമെത്തിയത്.
ഡ്രൈവര്‍മാര്‍ക്കും പെട്ടന്നു തന്നെ തീവണ്ടികള്‍ നിര്‍ത്താന്‍ കഴിഞ്ഞതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇരു തീവണ്ടികളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു.
വേഗത വളരെ കുറവായിരുന്നതിനാലാണ് തീവണ്ടികള്‍ രണ്ടും പെട്ടന്ന് നിര്‍ത്താന്‍ കഴിഞ്ഞത്. സില്‍ തകരാര്‍ മൂലമാണ് രണ്ടു തീവണ്ടികളും ഒരേ പാളത്തിലെത്തിയതെന്ന് കരുതുന്നു.












Click it and Unblock the Notifications