Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നോക്കവിഭാഗ ഫണ്ട് ദുര്‍വിനിയോഗം ചെയ്തു: ചെങ്ങറ സുരേന്ദ്രന്‍

ദില്ലി: പിന്നോക്കക്ഷേമത്തിനായി കേന്ദ്രം അനുവദിച്ച ഫണ്ട് കേരളാസര്‍ക്കാര്‍ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് അടൂര്‍ എംപി ചെങ്ങറ സുരേന്ദ്രന്‍ ലോക്സഭയില്‍ ആരോപണമുന്നയിച്ചു. ഇത്തരം ഫണ്ടുകള്‍ ശരിയാംവണ്ണം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു കേന്ദ്രനിരീക്ഷണ കമ്മിറ്റി വേണമെന്നും ചെങ്ങറ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ എസ്സി, എസ്ടി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനവും ഐടി, പാരാമെഡിക്കല്‍ കോഴ്സുകളിലുള്ള പരിശീലനവും നല്‍കാനായി 2002-2004 വര്‍ഷത്തിനിടയില്‍ കേന്ദ്രം അനുവദിച്ച 20കോടിയുടെ ഫണ്ട് കേരളസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു.

സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന പിന്നോക്കവിഭാഗക്കാര്‍ നല്ലൊരു ജീവിതസാഹചര്യത്തിനു വേണ്ടി പണിപ്പെടുമ്പോഴാണ് സര്‍ക്കാര്‍ ഫണ്ടുകള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കാതിരുന്നത്.

ഇത്തരം ഫണ്ടുകളുടെ ശരിയായ വിനിയോഗം ഉറപ്പുവരുത്താന്‍ കേന്ദ്രം ഒരു നീരീക്ഷണകമ്മറ്റിയെ നിയമിക്കണം. സംസ്ഥാനത്തെ ജനപ്രതിനിധികളടങ്ങുന്നതായിരിക്കണം ഇത്തരം കമ്മിറ്റികള്‍. ഇത് പദ്ധതികള്‍ നടപ്പാക്കുന്ന ഏജന്‍സികളുടെ ഉത്തരവാദിത്വമുറപ്പാക്കാന്‍ സഹായിക്കുമെന്നും ചെങ്ങറ സുരേന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+