പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താന്‍ നിയമനിര്‍മാണം
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ആഗസ്ത് 16 ബുധനാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വാതന്ത്യ്രദിനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒന്‍പതിന പരിപാടികള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. ഇതിനെ കുറിച്ച് ആലോചിക്കാന്‍ ആഗസ്ത് 22ന് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
ഗള്‍ഫിലേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റ് കിട്ടുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് കേരളത്തില്‍ നിന്ന് വിദേശത്തേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും കൂടുതല്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ സര്‍വീസ് നടത്താന്‍ തയ്യാറുണ്ടോയെന്ന് അറിയാന്‍ ആഗസ്ത് 29ന് രാജ്യാന്തര വിമാനക്കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകളുടെ യോഗം വിളിച്ചുചേര്‍ക്കും.












Click it and Unblock the Notifications