സ്വാശ്രയപ്രശ്നം:ആദിവാസിഗോത്രസഭ പ്രക്ഷോഭത്തിനൊരുങ്ങുന്നു
കോട്ടയം: സ്വാശ്രയപ്രശ്നത്തിലുള്ള സുപ്രീംകോടതി വിധി ആദിവാസികളുടെയും മറ്റു പിന്നോക്കസമുദായങ്ങളുടേയും താല്‍പര്യങ്ങള്‍ക്കു വിരുദ്ധമെന്ന് രാഷ്ട്രീയമഹാസഭാനേതാവ് സി.കെ ജാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉത്തരവിനെതിരെ രാഷ്ട്രീയമഹാസഭയുടേയും ആദിവാസി ഗോത്രസഭയുടേയും നേതൃത്വത്തില്‍ ദേശീയതലത്തില്‍ പ്രക്ഷോഭമാരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
കോടതി ഉത്തരവിലൂടെ പിന്നോക്കവര്‍ഗക്കാരും ദളിത്-ആദിവാസി വിഭാഗങ്ങളും വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. പ്രശ്നത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനും പ്രക്ഷോഭനടപടികള്‍ ആരംഭിക്കാനും സെപ്റ്റംബര്‍ 13,14 തീയതികളില്‍ കൊച്ചിയില്‍ ദ്വിദിന ക്യാമ്പ് നടത്തുമെന്നും ജാനു പറഞ്ഞു.












Click it and Unblock the Notifications