സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ സ്പിരിറ്റ് പിടിച്ചു
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഐങ്ങോത്ത് ദേശീയപാതയില്‍ വച്ച് ലോറിയില്‍ നിന്നും 6825 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു. 35 ലിറ്റര്‍ വീതം കൊള്ളുന്ന 195 കന്നാസുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ തലശേരി പാറക്കട്ടയില്‍ സിറാജ്, ക്ലീനര്‍ മാറോല്‍ മാടാപിടികയില്‍ രാഗേഷ് എന്നിവരെ അറസ്റു ചെയ്തു.
പാലക്കാട് മീനാക്ഷിപുരത്തു നിന്നും ഒരു ലോഡ് സ്പിരിറ്റ് വില്പനനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. തിരുവനന്തപുരത്തേക്ക് ഗോതമ്പെന്ന വ്യാജേന കൊണ്ടുപോകുകയായിരുന്നു ഈ സ്പിരിറ്റ്. നികുതിവകുപ്പ് അധികൃതര്‍ കമ്പി കൊണ്ട് കുത്തിനോക്കിയപ്പോള്‍ സ്പിരിറ്റ് വെളിയില്‍ വരികയായിരുന്നു.












Click it and Unblock the Notifications