Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ടെക്നോ സിറ്റി സ്ഥാപിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ നാലാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ടെക്നോ സിറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഇതിനായി 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെക്നോപാര്‍ക്ക് സമുച്ചയത്തില്‍ ആറ് ലക്ഷം ചതുരശ്രയടിയുള്ള തേജസ്വിനി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി 86 ഏക്കര്‍ ഭൂമിയില്‍ വികസന പ്രവര്‍ത്തനം നടന്നുവരികയാണ്. മൂന്നാം ഘട്ട വികസനത്തിനായി 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.

ഐടി മേഖലിയില്‍ കേരളത്തിന്റെ സംഭാവന 0.4 ശതമാനം മാത്രമാണെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തെ ഐടി മേഖലയിലെ ചുരുങ്ങിയ കാലത്തിനുള്ളിലെ വികസനത്തിന് സര്‍ക്കാര്‍ ശ്രമിക്കും.

സ്മാര്‍ട്ട് സിറ്റി പദ്ധതി കേരളത്തിന് കിട്ടുന്നതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഇക്കാര്യത്തിലെടുത്ത എല്ലാ നടപടികളും സുതാര്യമാണെന്ന് അവകാശപ്പെടുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വീഴ്ചകളുണ്ടായിട്ടുണ്ടാവാം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+