ബംഗ്ലാദേശില്‍ ബോംബ് സ്ഫോടന പരമ്പര
ധാക്ക: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഗസ്ത് 17 ബുധനാഴ്ചയുണ്ടായ ബോംബ് സ്ഫോടന പരമ്പര ബാംഗ്ലാദേശിനെ പിടിച്ചുകുലുക്കി. സ്ഫോടനങ്ങളില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു.
ബംഗ്ലാദേശിലെ 64 ജില്ലകളില്‍ 49ലും സ്ഫോടനം നടന്നു. സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ് ചെയ്തിട്ടുണ്ട്.
തലസ്ഥാനമായ ധാക്കയിലും കുല്‍ന, സില്‍ഹെറ്റ് എന്നീ നഗരങ്ങളിലും ധാക്കക്കടുത്തുള്ള മുഷിഗംജ് ജില്ലയിലും സ്ഫോടനമുണ്ടായി. എത്ര സ്ഫോടനങ്ങളാണ് നടന്നതെന്ന് കൃത്യമായി അറിവായിട്ടില്ല.
പ്രാദേശിക സമയം രാവിലെ 11നും 11.30നുമിടയിലാണ് സ്ഫോടനങ്ങളുണ്ടായത്. ധാക്കയിലും മറ്റ് ഏതാനും ജില്ലകളിലും കോടതികളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പരിസരങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നത്. ധാക്കയില്‍ വിമാനത്താവളത്തിന് സമീപമുള്ള കോടതി കെട്ടിടങ്ങളിലും മാര്‍ക്കറ്റുകളിലും സ്ഫോടനമുണ്ടായി.
നിരോധിക്കപ്പെട്ട ജമായത്തുള്‍ മുജാഹിദ്ദീന്‍ എന്ന സംഘനയുടെ നോട്ടീസുകള്‍ സ്ഫോടനം നടന്ന സ്ഥലങ്ങളില്‍ നിന്ന് കണ്ടുകിട്ടി.












Click it and Unblock the Notifications