ഗുജറാത്ത് പ്രതിസന്ധി: കേശുഭായി വാജ്പേയിയെ കണ്ടു
ഗാന്ധിനഗര്‍: മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേലിന്റെ നേതൃത്വത്തില്‍ മോഡി വിരുദ്ധ നേതാക്കള്‍ ആഗസ്ത് 18 വ്യാഴാഴ്ച മുന്‍ പ്രധാനമന്ത്രി വാജ്പേയിയുമായും രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ജസ്വന്ത്സിംഗുമായും കൂടിക്കാഴ്ച നടത്തി.
മോഡിയെ സംരക്ഷിക്കുന്ന നയത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ.അദ്വാനിയെ കാണാന്‍ മോഡി വിരുദ്ധര്‍ വിസമ്മതിച്ചിരുന്ന സാഹചര്യത്തിലാണ് വാജ്പേയിയുമായുള്ള കൂടിക്കാഴ്ച.
അദ്വാനിയെ കാണാന്‍ നേതാക്കളോട് വാജ്പേയി ആവശ്യപ്പെട്ടതായാണ് അറിയുന്നത്. അതേ സമയം അദ്വാനിയുമായി കൂടിക്കാഴ്ച നടത്തുന്ന പ്രശ്നമില്ലെന്ന് കേശുഭായ് പട്ടേല്‍ പറഞ്ഞു. മറ്റ് നേതാക്കളെ തങ്ങള്‍ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്വാനിയുമായി ഭിന്നതയുള്ള മുരളി മനോഹര്‍ ജോഷി, മദന്‍ലാല്‍ ഖുറാന എന്നിവരുമായും മോഡി വിരുദ്ധര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
നേരത്തെ മോഡിയെ താഴെയിറക്കാനുള്ള മോഡി വിരുദ്ധരുടെ നീക്കങ്ങളെ കേന്ദ്രനേതൃത്വം നിരുത്സാഹപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications