തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പ് സപ്തംബറിനു ശേഷം
ദില്ലി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വൈകും. കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സപ്തംബറില്‍ നടക്കുന്നതിനാല്‍ അടുത്ത മാസം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
സിപിഐ നേതാവ് പി.കെ.വാസുദേവന്‍നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ ഒഴിവു വന്നത്.
റോത്തിക്ക് (ഹരിയാന), അസന്‍സോള്‍ (പശ്ചിമബംഗാള്‍) എന്നീ ലോക്സഭാ സീറ്റുകളിലേക്ക് സപ്തംബര്‍ 28ന് തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും.












Click it and Unblock the Notifications