Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴില്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ദില്ലി: എല്ലാ വര്‍ഷവും ഗ്രാമങ്ങളിലെ എല്ലാ വീടുകളില്‍ നിന്നുള്ളവര്‍ക്കും കുറഞ്ഞത് 100 ദിവസമെങ്കിലും തൊഴില്‍ ഉറപ്പുവരുത്തുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.

ഗ്രാമവികസനമന്ത്രി രഘുവംശ് പ്രസാദ് സിംഗ് അവതരിപ്പിച്ച ബില്‍ എല്ലാ പാര്‍ട്ടികളിലെ അംഗങ്ങളും ഡെസ്കിലടിച്ച് സ്വാഗതം ചെയ്തു.

ഗ്രാമങ്ങളിലെ അവിദഗ്ധ തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള പ്രായപൂര്‍ത്തിയായ അംഗങ്ങളുള്ള എല്ലാ വീടുകള്‍ക്കും തൊഴില്‍ ഉറപ്പു നല്‍കുന്ന ബില്ലാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. തൊഴില്‍ ഉറപ്പുവരുത്തുന്നതിലൂടെ ദാരിദ്യ്രം നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ബില്ലാണിതെന്ന് രഘുവംശ് പ്രസാദ് സിംഗ് പറഞ്ഞു.

150 ജില്ലകളില്‍ തുടങ്ങുന്ന പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. പദ്ധതിക്കു കീഴില്‍ തൊഴില്‍ ലഭിച്ചിട്ടില്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനം അനുവദിക്കുമെന്നും സിംഗ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇടതുപാര്‍ട്ടികളുമായി പലവട്ടം നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വലിയ ആനുകൂല്യങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടതുപാര്‍ട്ടികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

ദിവസക്കൂലി കുറഞ്ഞത് 60 രൂപ ഏര്‍പ്പെടുത്തുക, മൂന്നിലൊന്ന് ജോലി സ്ത്രീകള്‍ക്ക് സംവരണം ചെയ്യുക, രാജ്യത്തെ എല്ലാ ജില്ലകളിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കുക, ഫണ്ടിന് കാലതാമസം വരികയാണെങ്കില്‍ ജോലിയില്ലാത്ത എല്ലാവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും തുടങ്ങിയ ആനുകൂല്യങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+