Get Updates
Get notified of breaking news, exclusive insights, and must-see stories!

ജവാന്‍ സഹപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു

ദില്ലി: കേന്ദ്രമന്ത്രി ദയാനിധി മാരന്റെ ഔദ്യോഗികവസതിയില്‍ വച്ച് ഒരു സിആര്‍പിഎഫ് ജവാന്‍ സീനിയര്‍ സഹപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു. കേന്ദ്രമന്ത്രിയുടെ വസതിയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സൈനികനാണ് കൊല നടത്തിയത്.

ആഗസ്ത് 18 വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് ഹെഡ്കോണ്‍സ്റബിള്‍ സുരേഷ് ദോഗ്രയെ കോണ്‍സ്റബിള്‍ ഗണേഷ് സുതാര്‍ കൊലപ്പെടുത്തിയത്. അക്ബര്‍ റോഡിലെ കേന്ദ്രമന്ത്രിയുടെ വസതിയിലെ ഗാര്‍ഡ് റൂമില്‍ വച്ചാണ് സംഭവം നടന്നത്.

ഗേറ്റിലെ ഡ്യൂട്ടി കഴിഞ്ഞ് സുരേഷ് ഗാര്‍ഡ് റൂമിലെത്തിയപ്പോഴാണ് ഗണേഷ് വെടിവച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ സുരേഷ് മരിച്ചു.

ഗണേഷിനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും ഇതില്‍ സുരേഷ് സാക്ഷിയാണെന്നും ഇതായിരിക്കാം കൊല നടത്തിയതിന് കാരണമായതെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്രക്കാരനായ ഗണേഷിനെ അറസ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+