സാങ്കേതികത്തകരാറ്: ജെറ്റ് വിമാനം അടിയന്തിരമായി ഇറക്കി
ദില്ലി: ബാംഗ്ലൂരിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സിന്റെ 9ഡബ്ല്യു-815 വിമാനം ദില്ലി ഇന്ദിരാഗാന്ധി അന്തര്‍ദേശീയവിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി.
ആഗസ്ത് 18 വ്യാഴാഴ്ച രാവിലെ 10.15ന് വിമാനം പറന്നുയര്‍ന്നയുടനെയാണ് പക്ഷിയിടിച്ചത്. ഇതെത്തുടര്‍ന്ന് അടിയന്തിരമായി വിമാനം 10.40ന് തിരിച്ചിറക്കുകയായിരുന്നു.
ഫയര്‍ഫോഴ്സും ആംബുലന്‍സുമടക്കം എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. 91 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയക്കും.












Click it and Unblock the Notifications