അദ്വാനിയുടെ കീഴില്‍ തുടരാനാവില്ല: ഖുറാന
ദില്ലി: ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തിന്‍ കീഴില്‍ തുടരാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മദന്‍ലാല്‍ ഖുറാന. തന്റെ ഭാവി പരിപാടികള്‍ ആര്‍എസ്എസ് നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ഖുറാന പറഞ്ഞു.
അദ്വാനിക്ക് ചുറ്റുമുള്ള, പാര്‍ട്ടി പ്രസിഡന്റിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന കോക്കസിന്റെ കീഴില്‍ തനിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന് ആരുടെയും പേരെടുത്തു പറയാതെ ഖുറാന പറഞ്ഞു. അതേ സമയം പാര്‍ട്ടി വിടുമോയെന്ന് അദ്ദേഹം വ്യക്കമാക്കിയില്ല.
അദ്വാനിക്ക് ചുറ്റുമുള്ള സംഘം കാരണം പാര്‍ട്ടി തകര്‍ച്ചയെ നേരിടുകയാണ്. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ അവഗണിക്കപ്പെടുന്നതിന് പുറമെ അപമാനിക്കപ്പെടുകയുമാണ്- ഖുറാന കൂട്ടിച്ചേര്‍ത്തു.
രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അദ്വാനിക്ക് ഒരു മാസം മുമ്പ് ഖുറാന കത്തയച്ചിരുന്നു.












Click it and Unblock the Notifications