പയനിയര്‍ പത്രം അവകാശലംഘനം നടത്തി: സ്പീക്കര്‍
ദില്ലി: സ്പീക്കര്‍ക്കെതിരായ ലേഖനം പ്രസിദ്ധീകരിച്ച പയനിയര്‍ പത്രം അവകാശലംഘനം നടത്തിയെന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ റൂളിംഗ്. എന്നാല്‍ സഭയുടെ അന്തസിന് നിരക്കാത്തതാവുമെന്നതിനാല്‍ നടപടിയെടുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭാവിയില്‍ ഇത്തരം അപകീര്‍ത്തിപരമായ പ്രവൃത്തികള്‍ക്കെതിരെ സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുന്നതിനായി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഭയില്‍ അംഗമായ മമതാ ബാനര്‍ജിയെ പ്രസംഗിക്കാന്‍ അനുവദിച്ചില്ലെന്ന ലേഖനത്തിലെ ആരോപണം അടിസ്ഥാനമില്ലാത്തതാണ്. ദുരുദ്ദേശ്യപരമായ ആരോപണമാണിത്. ജൂലൈ 26ന് അവതരിപ്പിച്ചതിന് സമാനമായ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനാലാണ് ചട്ടപ്രകാരം അനുമതി നല്‍കാതിരുന്നത്. നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു ദിവസം മാത്രമാണ് മമത ബാനര്‍ജി സഭയിലെത്തിയത്. മറ്റേതെങ്കിലും വിഷയം ഉന്നയിക്കാനായി അവര്‍ നോട്ടീസോ അറിയിപ്പോ നല്‍കിയിരുന്നില്ല- സ്പീക്കര്‍ വ്യക്തമാക്കി.












Click it and Unblock the Notifications