മലേഷ്യന്‍, പാരമൗണ്ട് വിമാനങ്ങള്‍ കൊച്ചിയില്‍ നിന്നും
കൊച്ചി: മലേഷ്യന്‍ എയര്‍വെയ്സും കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാരാമൗണ്ട് എയര്‍വെയ്സും നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
മലേഷ്യന്‍ എയര്‍ലൈന്‍സ് ഒക്ടോബര്‍ മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. കൊച്ചി-ക്വാലാലംപൂര്‍ റൂട്ടിലാണ് ആദ്യം സര്‍വീസ് തുടങ്ങുക. തുടക്കത്തില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക. ബോയിംഗ് 737-800 വിമാനങ്ങളായിരിക്കും സര്‍വീസ് നടത്താന്‍ ഉപയോഗിക്കുക.
ക്വാലാലംപൂരില്‍ നിന്നുള്ള വിമാനം രാത്രി 9.30 ന് കൊച്ചിയിലെത്തും. രാത്രി 10.30 ന് കൊച്ചിയില്‍ നിന്ന് തിരിച്ച് ക്വാലാലംപൂരിലേക്ക് പോകും.
കൊച്ചി-ദില്ലി സെക്ടറിലാണ് പാരമൗണ്ട് എയര്‍വെയ്സ് സപ്തംബര്‍ ആദ്യവാരം സര്‍വീസ് ആരംഭിക്കുന്നത്. 80 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാവുന്ന 170 മോഡല്‍ എംബ്രിയര്‍ വിമാനമാണ് ഈ സര്‍വീസ് നടത്തുക. ദില്ലിയില്‍ നിന്നും 12.30ന് നെടുമ്പാശിരിയിലെത്തുന്ന വിമാനം ഒരു മണിക്ക് തിരിച്ചുപോകും. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കായി വിമാനത്തില്‍ പ്രത്യേക ഭക്ഷണസൗകര്യമൊരുക്കിയിട്ടുണ്ട്.
ഈ രണ്ട് വിമാനസര്‍വീസുകളോടെ കൊച്ചിയില്‍ നിന്നും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുടെ എണ്ണം 13 ആകും.












Click it and Unblock the Notifications