Get Updates
Get notified of breaking news, exclusive insights, and must-see stories!

പതാക വിവാദം: ലീഗ് ഓഫീസ് സെക്രട്ടറി അറസ്റില്‍

കൊച്ചി: സ്വാതന്ത്യ്രദിനത്തില്‍ ദേശീയപതാകക്കു താഴെ ലീഗ് പതാക കെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ലീഗ് മൂവാറ്റുപുഴ ഓഫീസ് സെക്രട്ടറി അബ്ദുള്‍ ഹക്കീമിനെ അറസ്റു ചെയ്തു. ഇയാളെ ആഗസ്ത് 30 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷിന്റെ നിര്‍ദേശപ്രകാരം മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുത്തത്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ മൂവാറ്റുപുഴ ആര്‍ഡിഒ എം.ഐ ഫ്രാന്‍സിസ് ലീഗ് പതാകക്കു താഴെ ദേശീയപതാക കെട്ടിയത് പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ദേശീയപതാക താഴെ കെട്ടിയത് കരുതിക്കൂട്ടിയല്ലെന്നാണ് ലീഗ് വിശദീകരണം. വൈകീട്ട് നാലുമണിയോടെയാണ് സംഭവം പാര്‍ട്ടി പ്രവര്‍ത്തകരുടെ കണ്ണില്‍ പെട്ടതെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി, യുവമോര്‍ച്ചാ നേതാക്കള്‍ സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍കേന്ദ്രമന്ത്രി പി.സി തോമസും ലീഗ് പതാകക്കു താഴെ ദേശീയപതാക കെട്ടിയതിനെ അപലപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+