Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ള ഗ്രൂപ്പ് ജനതാദള്‍ ചിഹ്നത്തില്‍ മത്സരിക്കും

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ഥികള്‍ ജനതാദള്‍ ചിഹ്നത്തില്‍ മത്സരിക്കും.

ആഗസ്ത് 17 ബുധനാഴ്ച ജനതാദള്‍ പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്.

ആഗസ്ത് 20ന് ചേരുന്ന ജനതാദള്‍ ഭാരവാഹികളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ഥികള്‍ ജനതാദള്‍ ചിഹ്നത്തില്‍ മത്സരിക്കുന്നതു സംബന്ധിച്ച് ഇടതുമുന്നണിയുടെ അനുമതി തേടും. ആഗസ്ത് 21ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ വീരേന്ദ്രകുമാര്‍ ഇക്കാര്യം അവതരിപ്പിക്കും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഇടതുമുന്നണിയുടേതായിരിക്കും.

തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ് ബിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു വീരേന്ദ്രകുമാറും പിള്ളയും ചര്‍ച്ച നടത്തിയത്. ഇരുവരും രണ്ടു വട്ടം ചര്‍ച്ച നടത്തി. പിന്നീട് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനുമായി കൂടിയാലോചന നടത്തി.

പാര്‍ട്ടികളുടെ ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരും. നേരത്തെ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ലയനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. യുഡിഎഫ് വിട്ടതിനു ശേഷം ഇടതുമുന്നണിയില്‍ ചേക്കേറാനുള്ള ശ്രമം പിള്ള നടത്തിവരികയായിരുന്നു. ഇടതുമുന്നണിയുടെ അംഗീകാരം കിട്ടിയാല്‍ കേരളകോണ്‍ഗ്രസ് (ബി) ജനതാദളില്‍ ലയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+