യുഡിഎഫിന്റെ കാലത്ത് കെഎസ്ഇബി വിഭജിക്കില്ല: ആര്യാടന്‍
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡ് വിഭജിക്കില്ലെന്ന് വൈദ്യുതവകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. താന്‍ വിഭജനത്തിനെതിരാണെന്നും ആര്യാടന്‍ പറഞ്ഞു. ജില്ലയിലെ ഊര്‍ജിത ഊര്‍ജ വികസനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാര്‍ഹിക, കാര്‍ഷികമേഖലകളില്‍ മിനിമം ഗ്യാരന്റി കണക്ഷന്‍ സിസ്റം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വ്യവസായ മേഖലയില്‍ ഇതു തുടരും. ഓണ്‍ യുവര്‍ ഇലക്ട്രിക് കണക്ഷന്‍ വിഭാഗത്തില്‍ വൈദ്യുതികണക്ഷനുകള്‍ക്കുളള നിരക്കുകള്‍ കുറക്കാനുളള നടപടികള്‍ വൈദ്യുതിവിഭാഗം കൈക്കൊണ്ടിട്ടുണ്ട്.
നേരത്തെ വൈദ്യുതകണക്ഷനുകള്‍ സ്ഥാപിക്കാനാവശ്യമായ സാധനങ്ങള്‍ക്കു പുറമെ 41 ശതമാനം നിരക്കു കൂടി ഉപഭോക്താവിനു നല്‍കേണ്ടിവരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 10 ശതമാനം മാത്രം നല്‍കിയാല്‍ മതി.
ജൂണ്‍ 30വരെ അപേക്ഷിച്ചവര്‍ക്കെല്ലാം ഓണത്തിനു മുന്‍പ് വൈദ്യുതി ലഭിക്കുമെന്നും കണക്ഷനുള്ള മുന്‍കൂര്‍നിരക്ക് പകുതിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications