സിപിഎം നേതാവ് പി.കെ.കുഞ്ഞുരാമപ്പൊതുവാള്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത അഭിഭാഷകനും സിപിഎം നേതാവുമായ പി.കെ.കുഞ്ഞുരാമപ്പൊതുവാള്‍ (83) അന്തരിച്ചു. ആഗസ്ത് 18 വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വ്യാഴാഴ്ച നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കാരം നടക്കും. ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.
എ.കെ.ജി, ഇ.എം.എസ്, ഇ.കെ.നായനാര്‍ തുടങ്ങിയവരുമായി അടുത്ത സൗഹൃദബന്ധമുണ്ടായിരുന്ന നേതാവാണ് കുഞ്ഞുരാമപ്പൊതുവാള്‍. പയ്യന്നൂരിലെ രാമന്തളിയിലാണ് ജനനം. ഏറെ കാലമായി കോഴിക്കോടാണ് താമസം. കോഴിക്കോട് ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്നു. പ്രമാദമായ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ അഭിഭാഷകനായി ഹാജരായിട്ടുണ്ട്. പി.കൃഷ്ണപിള്ളയുടെ നിര്‍ദേശ പ്രകാരം വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തുന്നത്്. അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 57-ലെ ഇ.എം.എസ് മന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്ന വി.ആര്‍.കൃഷ്ണയ്യരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ ഡോ.മാലതി പൊതുവാള്‍ അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. മക്കള്‍: ഡോ.ഉമ, ഹംസിനി.












Click it and Unblock the Notifications