Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ദില്ലി: കോയമ്പത്തൂര്‍ ബോംബ്സ്ഫോടനക്കേസിലുള്‍പ്പെട്ട് ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

ആരോഗ്യപരമായ കാരണങ്ങളാല്‍ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടി തനിക്ക് ജാമ്യമനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മദനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

കോയമ്പത്തൂര്‍ ബോംബ് സ്ഫോടനപരമ്പരയില്‍ തമിഴ്നാട് പൊലീസ് അറസ്റു ചെയ്ത മദനി കഴിഞ്ഞ എട്ടുവര്‍ഷമായി ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയാണ്. മദനിയെ മോചിപ്പിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി ചര്‍ച്ച നടത്തിയെങ്കിലും മദനിയെ വിട്ടയക്കാന്‍ ജയലളിത വിസമ്മതിച്ചിരുന്നു.

നേരത്തെ ജാമ്യം തേടി മദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതെത്തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ മദനി ജാമ്യാപേക്ഷ നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+