ഇടതു മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കും: മുരളി
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതു മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കുമെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പ്രസിഡന്റ് കെ.മുരളീധരന്‍.
എന്‍സിഐ ദക്ഷിണമേഖലാ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുരളി. വര്‍ഗീയകക്ഷികളുമായി യാതൊരു കാരണവശാലും പ്രാദേശികാടിസ്ഥാനത്തില്‍ പോലും സഖ്യമുണ്ടാക്കില്ല. പ്രാദേശികതലത്തില്‍ അത്തരം സഖ്യം എവിടെയെങ്കിലുമുണ്ടായാല്‍ ആ കമ്മിറ്റിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയെ കൂടാതെ ഒരു മുന്നണിയ്ക്കും മുന്നോട്ടുപോകാനാവില്ലെന്ന് സെമിനാറില്‍ സംസാരിച്ച കെ.കരുണാകരന്‍ പറഞ്ഞു. ഏഴ് പാര്‍ട്ടികള്‍ പ്രാദേശിക തലത്തില്‍ എന്‍സിഐയുമായി ധാരണയുണ്ടാക്കാന്‍ ചര്‍ച്ച നടത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications