പത്മജയുടെ നേതൃത്വത്തിലുള്ള യൂണിയനുകള്‍ കോണ്‍ഗ്രസിനെ പിന്തുണക്കും
കോട്ടയം: പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം ട്രേഡ് യൂണിയനുകള്‍ കോണ്‍ഗ്രസിനെ പിന്തുണക്കും. ആഗസ്ത് 16 വ്യാഴാഴ്ച ട്രേഡ് യൂണിയന്‍ നേതാക്കളാണ് ഇക്കാര്യമറിയിച്ചത്.
ആഗസ്ത് 14ന് കോട്ടയത്ത് നടന്ന ട്രേഡ് യൂണിയന്‍ നേതാക്കളുടെ സംയുക്ത യോഗത്തില്‍ കെ.കരുണാകരന്റെയും കെ.മുരളീധരന്റെയും സിപിഎം അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് സോണിയാഗാന്ധിയുടെ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു. പത്മജയുടെ പിന്തുണയോടെയാണ് ഈ തീരുമാനമെന്ന് നേതാക്കള്‍ പറഞ്ഞു.
ട്രേഡ് യൂണിയന്‍സ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായി കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കനെ തിരഞ്ഞെടുത്തു. പി.സി.തോമസാണ് കണ്‍വീനര്‍.
ഒക്ടോബറില്‍ കോട്ടയത്ത് നടക്കുന്ന ട്രേഡ് യൂണിയനുകളുടെ സംസ്ഥാനതല കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.












Click it and Unblock the Notifications