നിയമസഭക്കു മുന്നിലെ പ്രതിമകള്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിനു മുന്‍പിലുള്ള ഗാന്ധി, നെഹ്റു, അംബേദ്കര്‍ പ്രതികള്‍ സെപ്റ്റംബര്‍ മൂന്നിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അനാച്ഛാദനം ചെയ്യും. നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ അറിയിച്ചതാണ് ഇക്കാര്യം.
2001ലെ മന്ത്രിസഭാ യോഗം സ്പീക്കറോട് നിയമസഭാമന്ദിരത്തിനു മുന്നില്‍ പ്രതിമകള്‍ നിര്‍മിക്കാന്‍ ഔദ്യോഗികമായി അനുവാദം തേടിയിരുന്നു. 16.5 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച 12 അടി ഉയരമുളള ഗാന്ധിജി പ്രതിമക്ക് 1750 കിലോഗ്രാം ഭാരവും 10 ലക്ഷം വീതം ചെലവു വന്ന നെഹ്റു, അംബേദ്കര്‍ പ്രതിമകള്‍ക്ക് 1000കിലോഗ്രാം ഭാരവുമുണ്ട്.
നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാമാജികരേയും പ്രതിമകളുടെ ശില്‍പികളേയും സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നും തേറമ്പില്‍ പറഞ്ഞു.












Click it and Unblock the Notifications