ജുബ്ബാ രാമകൃഷ്ണപിള്ള അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്യ്ര സമരസേനാനിയായ ജുബ്ബാ രാമകൃഷ്ണപിള്ള (97) അന്തരിച്ചു. ആഗസ്ത് 18 വ്യാഴാഴ്ച പുലര്‍ച്ചെ 3.50ന് തിരുവനന്തപുരം സ്റാച്യുവിലെ ഉപ്പള റോഡിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
ശവസംസ്കാരം തൈക്കാട് ശ്മശാനത്തില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും.
കേരളത്തിലെ പ്രമുഖ സ്വാതന്ത്യ്ര സമരസേനാനികളില്‍ ഒരാളാണ് ജുബ്ബാ രാമകൃഷ്ണപിള്ള. പട്ടം താണുപിള്ളയെ പോലുള്ള പ്രശസ്ത നേതാക്കളുടെ സമകാലികനാണ് അദ്ദേഹം. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടുള്ള ജുബ്ബാ രാമകൃഷ്ണപിള്ള ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഹരിജ-നോദ്ധരണത്തിനായി അദ്ദേഹം സജീവപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications