മലയാളി ഒമാനില്‍ കുത്തേറ്റു മരിച്ചു
ദുബായ്: ഒമാനിലെ സലാലയില്‍ മലയാളിയെ കൂടെ ജോലി ചെയ്യുന്ന സുഡാന്‍കാരന്‍ കുത്തിക്കൊന്നു.
സലാലയിലെ നാഷണല്‍ ഇലക്ട്രിക് കമ്പനി ജോലിക്കാരനായ രാഘവന്‍ ജയനെ(38)യാണ് കൂടെ ജോലി ചെയ്തിരുന്ന അബ്ദുള്‍ മുനീം മറ്റു തൊഴിലാളികളുടെ മുന്നില്‍ വച്ച് ആഗസ്ത് 15 തിങ്കളാഴ്ച കൊലപ്പെടുത്തിയത്.
കുത്തേറ്റ ജയനെ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം സ്വയം കുത്തിമരിക്കാനൊരുങ്ങിയ അബ്ദുള്‍ മുനീമിനെ റോയല്‍ ഒമാന്‍ പൊലീസ് കസ്റഡിയിലെടുത്തു.
ചൊവ്വാഴ്ച കേരളത്തിലേക്കു തിരിക്കാനിരിക്കുകയായിരുന്നു രാഘവന്‍ ജയന്‍.












Click it and Unblock the Notifications