സ്വാശ്രയ കോളജ്: 23ന് സര്‍വകക്ഷിയോഗം
ദില്ലി: സ്വാശ്രയ കോളജ് പ്രശ്നത്തിലുള്ള സുപ്രീംകോടതി വിധിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗസ്ത് 23ന് കേന്ദ്രം സര്‍വകക്ഷിയോഗം വിളിക്കും. കേന്ദ്രമന്ത്രി അര്‍ജുന്‍ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
സുപ്രീംകോടതി വിധിയോട് കേന്ദ്രം യോജിക്കുന്നില്ല. പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് മുന്നോട്ടുപോകാനാണ് കേന്ദ്രതീരുമാനം. സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായമായിരിക്കില്ല മുന്നോട്ടുവക്കുക. സ്വാശ്രയകോളജുകളെ നിയന്ത്രിക്കാന്‍ കൊണ്ടുവരേണ്ട നിയമത്തെപ്പററിയായിരിക്കും സര്‍വകക്ഷിയോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.
സുപ്രീംകോടതി വിധയെപ്പറ്റി ദേശീയാഭിപ്രായം രൂപീകരിക്കാന്‍ ആഗസ്ത് 27ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications