ആന്ധ്രയില്‍ മാവോയിസ്റ് നേതാവിനെ അറസ്റ് ചെയ്തു
ഹൈദരാബാദ്: ആന്ധ്രയില്‍ മാവോയിസ്റ് നേതാവ് വരവര റാവുവിനെ പൊലീസ് അറസ്റു ചെയ്തു. സര്‍ക്കാരുമായുള്ള സമാധാനസംഭാഷണത്തില്‍ മാവോയിസ്റുകളെ പ്രതിനിധീകരിക്കുന്ന റാവുവിനെ ആഗസ്ത് 19 വെള്ളിയാഴ്ചയാണ് അറസ്റ് ചെയ്തത്.
കടുത്ത മാവോവാദിയായ വരവരറാവു മുന്‍പ് പലപ്പോഴും പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
സ്വാതന്ത്യ്രദിനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.നരസി റെഡ്ഢിയേയും അയാളുടെ മകനേയും മറ്റ് എട്ടുപേരെയും വധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മാവോയിസ്റുകളെ നിരോധിച്ചിരുന്നു.












Click it and Unblock the Notifications