അഴിമതി: ബിജെപി പൊതുതാല്‍പര്യഹര്‍ജി നല്‍കും
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍, ബ്രഹ്മപുരം ഡീസല്‍പ്ലാന്റ് ഉള്‍പ്പെടെയുള്ള വിവിധ കേസുകളില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി നല്‍കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
മത്സ്യഫെഡ്, ലോവര്‍ പെരിയാര്‍, എറണാകുളം സഹകരണബാങ്ക് അഴിമതികളും ഹര്‍ജിയില്‍ ഉന്നയിക്കും. എല്ലാ നിയമവശങ്ങളും പഠിച്ച ശേഷമായിരിക്കും ഹര്‍ജി നല്‍കുക.
ലാവ്ലിന്‍, ബ്രഹ്മപുരം അഴിമതികളെക്കുറിച്ച് സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്ത് 22ന് ബിജെപി സെക്രട്ടറിയേററ് മാര്‍ച്ച് നടത്തും. ബിജെപി ദേശീയനേതാവ് എം.വെങ്കയ്യനായിഡു, ദേശീയസെക്രട്ടറി എല്‍.ഗണേശ്, ഒ.രാജഗോപാല്‍ എന്നിവരടക്കമുളള നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.
യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളുള്‍പ്പെട്ട ആറ് അഴിമതിയാരോപണങ്ങള്‍ സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേസ് ഫയലുകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും കാണാതെ പോകുന്നത് ദുരൂഹമാണ്. ഫയലുകള്‍ കാണാതാവുന്ന സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications