കോള ഫാക്ടറി പൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ്
തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്കകോള നിര്‍മ്മാണ യൂണിറ്റ് പൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. പാലക്കാട്ടെ പെരുമാട്ടി പഞ്ചായത്തിലെ കോള കമ്പനി നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡിന്റെ ഉത്തരവ്.
കൊക്കക്കാേേള കമ്പനിയുടെ ഖരമാലിന്യങ്ങളില്‍ വന്‍തോതില്‍ കാഡ്മിയം അടങ്ങിയിരിക്കുന്നതായി മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ വ്യക്തമാക്കാനാവശ്യപ്പെട്ട് ബോര്‍ഡ് കമ്പനിഅധികൃതര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ മാലിന്യങ്ങളില്‍ നിന്നും കാഡ്മിയം കണ്ടെത്തിയതു കൊണ്ടുമാത്രം ഉല്‍പന്നങ്ങളില്‍ കമ്പനി കാഡ്മിയം ഉപയോഗിക്കുന്നുണ്ടെന്നു പറയാനാവില്ലെന്നായിരുന്നു കമ്പനി വിശദീകരണം.
വന്‍തോതില്‍ ജലചൂഷണം നടത്തുന്നുവെന്നാരോപിച്ച് പെരുമാട്ടി ഗ്രാമപഞ്ചായത്ത് കമ്പനിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയ കമ്പനി പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ പെരുമാട്ടി പഞ്ചായത്ത് നല്‍കിയ ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications