എന്‍സിഐയുമായി സഖ്യമില്ല: പിണറായി
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കെ.കരുണാകരന്റെ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുമായി സിപിഎം പ്രത്യക്ഷ സഖ്യമുണ്ടാക്കില്ലെന്ന് സിപിഎം സംസ്ഥാനസെകട്ടറി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുശയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും പരാജയം ഉറപ്പുവരുത്താന്‍ വിവിധ വ്യക്തികള്‍, ഗ്രൂപ്പുകള്‍, വിഭാഗങ്ങള്‍ എന്നിവയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. യുഡിഎഫിന്റെയും ബിജെപിയുടേയും സീറ്റുകള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം.
വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടി നേതാക്കളാരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടില്ല. അദ്ദേഹത്തെ ദേശാഭിമാനി പത്രാധിപ സ്ഥാനത്തു നിന്നും മാററിയത് പിബി അംഗീകരിച്ചിട്ടുണ്ട്. നല്ലതുപോലെ സമയം ചിലവാക്കാന്‍ കഴിയുന്ന ഒരാള്‍ വേണം പത്രത്തിന്റെ തലപ്പത്തിരിക്കേണ്ടത്. മുതിര്‍ന്ന നേതാവായ വി.എസിന് സമയപരിമിതികളുണ്ട്.
മലപ്പുറം സമ്മേളനം സംബന്ധിച്ച് സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ റിവ്യൂറിപ്പോര്‍ട്ട് സംസ്ഥാന കമ്മററി അംഗീകരിച്ചിട്ടുണ്ട്. വിഭാഗീയതയെപ്പറ്റിയുള്ള അന്വേഷണകമ്മീഷനില്‍ നിന്നും ഇ.പി ജയരാജനെ മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications