Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്ത നടന്‍ ഒ.മാധവന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത നടനും സംവിധായകനുമായ ഒ.മാധവന്‍ (83) അന്തരിച്ചു. കൊച്ചിയിലെ ലേക്ക് ഷെയര്‍ ആശുപത്രിയില്‍ ആഗസ്ത് 19 വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

കെപിസിസി നാടകട്രൂപ്പില്‍ അംഗമായിരുന്ന മാധവന്‍ നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുപയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍, സായാഹ്നം എന്നിവയടക്കം നിരവധി സിനിമകളിലും വേഷമിട്ടിട്ടുള്ള മാധവന് സായാഹ്നത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനഅവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തിക്കോടിയന്‍ പുരസ്കാരം, ടി.എന്‍. പുരസ്കാരം എന്നിവ മാധവനെത്തേടിയെത്തിയ ബഹുമതികളാണ്. കൊല്ലം കാളിദാസ കലാകേന്ദ്രത്തിലെ സജീവപ്രവര്‍ത്തകനായിരുന്നു മാധവന്‍.

പ്രശസ്ത നടിയായ വിജയകുമാരിയാണ് മാധവന്റെ ഭാര്യ. ചലച്ചിത്രതാരം മുകേഷ്, നാടകനടി സന്ധ്യ എന്നിവര്‍ മക്കളും സിനിമാതാരം സരിത, നടന്‍ രാജേന്ദ്രന്‍ എന്നിവര്‍ മരുമക്കളുമാണ്.

മാധവന്റെ സംസ്കാരം ആഗസ്ത് 20 ശനിയാഴ്ച നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+